Thursday, August 9, 2012

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത;1.80 കോടി മുടക്കി നിര്‍മ്മിച്ച ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ പ്രവര്‍ത്തനക്ഷമമെന്ന്‌ പവിഴം

 പെരുമ്പാവൂര്‍  മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ 1.80 കോടി രൂപ മുടക്കി ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിച്ചിട്ടും കമ്പനിയ്ക്കെതിരെ നടക്കുന്ന സമരത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കൂവപ്പടി പവിഴം റൈസ്‌ മില്‍ മാനേജ്മെണ്റ്റ്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
 പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ്‌ യു.എസ്‌.ബി ടെക്നോളജി പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന ജലശുദ്ധീകരണ പ്ളാണ്റ്റുകള്‍ കമ്പനി വളപ്പില്‍ സ്ഥാപിച്ചത്‌. അരി പുഴുങ്ങുന്ന വെള്ളം പ്ളാണ്റ്റിണ്റ്റെ കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ച്‌ ശാസ്ത്രീയമായി ശുദ്ധീകരിയ്ക്കുന്നു. ശുദ്ധീകരിച്ച വെള്ളം ഇരുപത്തിയഞ്ചേക്കറോളം വിസ്തൃതിയുള്ള കമ്പനിയുടെ തന്നെ കൃഷിഭൂമിയിലാണ്‌ ഉപയോഗിയ്ക്കുന്നത്‌. ശുദ്ധീകരണ പ്രക്രിയക്കിടയില്‍ ലഭിയ്ക്കുന്ന ഗ്യാസ്‌ പാചക വാതകമായി ക്യാണ്റ്റീനിലും ഉപയോഗിയ്ക്കുന്നു.
അണുക്കോലിത്തുറയിലേയ്ക്കോ അനുബന്ധ തോടുകളിലേയ്ക്കോ കമ്പനിയില്‍ നിന്ന്‌ ഇപ്പോള്‍ മലിന ജലം ഒഴുക്കുന്നില്ലെന്ന്‌ കമ്പനി എച്ച്‌.ആര്‍ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ ഹെഡ്‌ റോയി ജോര്‍ജ്‌ പറയുന്നു. നിലവില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം സംസ്കരിയ്ക്കാന്‍ ശേഷിയുള്ള പ്ളാണ്റ്റാണ്‌ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്‌. ഇതിണ്റ്റെ പ്രവര്‍ത്തനം പഞ്ചായത്ത്‌ അധികൃതരും സമര സമിതി നേതാക്കളും നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെട്ടാണ്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡും കമ്പനിയുടെ പ്രവര്‍ത്തനാനുമതി പുതുക്കി. 
ഇതിനിടയിലാണ്‌ അണുക്കോലിത്തുറയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയെന്നാരോപിച്ച്‌ ഒരു വിഭാഗം സമരവുമായി രംഗത്തുവന്നത്‌. മലിനീകരണ പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കുന്നതിനു മുന്‍പ്‌ പോലും മത്സ്യങ്ങള്‍ ചത്ത സംഭവമുണ്ടായിട്ടില്ല. മാത്രവുമല്ല വെള്ളം ഒഴുകുന്ന രണ്ടര കിലോമീറ്ററോളം ഭാഗത്തൊന്നും ചെറു ജീവികള്‍ക്കുപോലും ജീവഹാനി ഉണ്ടായില്ല. അതുകൊണ്ടുതന്നെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന്‌ കമ്പനി സി.ഇ.ഒ സിബി മാത്യു പറയുന്നു.
 നെല്ലുപുഴുങ്ങിയ ജലം ശുദ്ധീകരിയ്ക്കാനുപയോഗിയ്ക്കുന്നത്‌ ആലം ആണ്‌. ആലമുപയോഗിച്ചുള്ള സംസ്കരണ വേളയില്‍ രാസമാലിന്യങ്ങള്‍ ഉണ്ടാവില്ല. പ്ളാണ്റ്റ്‌ പ്രവര്‍ത്തിയ്ക്കാന്‍ പ്രതിദിനം മൂവായിരം രൂപ മതിയാകും. സംസ്കരണ ഘട്ടത്തില്‍ ലഭിയ്ക്കുന്ന ഗ്യാസ്‌ പാചകവാതകമായി ഉപയോഗിയ്ക്കുന്നതിനാല്‍ ഈ ചെലവും ഇല്ലാതാവും. അതിനാല്‍ തന്നെ പ്ളാണ്റ്റ്‌ നിരന്തരമായി പ്രവര്‍ത്തിപ്പിയ്ക്കുന്നതിന്‌ കമ്പനിയ്ക്ക്‌ തടസമില്ലെന്ന്‌ പ്ളാണ്റ്റിണ്റ്റെ ചുമതലക്കാരനായ സൂരജ്‌ വിശദീകരിച്ചു.
നാഷണല്‍ റിസര്‍ച്ച്‌ സെണ്റ്ററിലെ ചീഫ്‌ സൈണ്റ്റിസ്റ്റ്‌ ഡോ. അജിത്‌ ഹരിദാസിണ്റ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്ളാണ്റ്റ്‌ സ്ഥാപിച്ചിട്ടുള്ളത്‌. പ്ളാണ്റ്റിണ്റ്റെ പ്രവര്‍ത്തനം ആര്‍ക്കുവേണമെങ്കിലും നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെടാന്‍ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്‌. ഇതിനായി കമ്പനിയിലേയ്ക്ക്‌ നാട്ടുകാരെ സ്വാഗതം ചെയ്യുന്ന ഫ്ളക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിയ്ക്കാന്‍ ശ്രമിച്ച കമ്പനി ജീവനക്കാരെ ഒരു സംഘം മര്‍ദ്ദിച്ച സംഭവവും ഉണ്ടായെന്ന്‌ പവിഴം മാനേജ്മെണ്റ്റ്‌ ചൂണ്ടിക്കാട്ടി.
 മേഖലയില്‍ ലൈസന്‍സ്‌ ഉള്ളതും ഇല്ലാത്തതുമായി പവിഴത്തിനുപുറമെ പതിനേഴോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്‌. പ്ളൈവുഡ്‌ കമ്പനികളും പന്നി വളര്‍ത്തര്‍ കേന്ദ്രങ്ങളും ഇതില്‍പെടും. ഈ സ്ഥാപനങ്ങള്‍ക്കെതിരെയൊന്നും പ്രതിഷേധമുയര്‍ത്താതെ പവിഴം റൈസ്‌ മില്ലിനെതിരെ മാത്രം സമരം ചെയ്യുന്നതും സമരം പലപ്പോഴും ഗുണ്ടായിസത്തിണ്റ്റെ തലത്തിലേയ്ക്ക്‌ വഴി മാറുന്നതും സമരസമിതി നേതാക്കള്‍ പുനപരിശോധിയ്ക്കണമെന്നും കമ്പനി മാനേജ്മെണ്റ്റ്‌ പറയുന്നു. സ്ഥലത്തെ പള്ളി വികാരി ഉള്‍പ്പെടെയുള്ള സമരസമിതി നേതാക്കളേയും നാട്ടുകാരേയും ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിയ്ക്കുകയാണെന്നാണ്‌ കമ്പനിയുടെ ആരോപണം. 
മംഗളം 09.08.2012

No comments: