Wednesday, May 30, 2012

കുടിവെള്ള സ്രോതസുകളുടെ മലിനീകരണം: കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ നാട്ടുകാര്‍ ഉപരോധിച്ചു

മുഖ്യപ്രഭാഷണം: ജോണ്‍ പെരുവന്താനം
പെരുമ്പാവൂര്‍: കുടിവെള്ള സ്രോതസുകള്‍ മലിനീകരിയ്ക്കുന്ന റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ നാട്ടുകാര്‍ ഉപരോധിച്ചു. 
ആയത്തുപടിയിലേയും സമീപപ്രദേശങ്ങളിലേയും കുടിവെള്ള സ്രോതസുകളായ അണക്കോലി ത്തുറയും മാന്തോടും രാസവിഷ മാലിന്യങ്ങളും ആയിരക്കണക്കിന്‌ തൊഴിലാളികളുടെ വിസര്‍ജ്യങ്ങള്‍ കൊണ്ടും മലിനപ്പെടുത്തുന്ന പവിഴം റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദാക്കണമെന്നാവശ്യപ്പട്ട്‌ ജനമുന്നേറ്റ സമിതിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
ആയത്തുപടി ഒ.എല്‍.പി.എച്ച്‌ ചര്‍ച്ച്‌ വികാരി ഫാ.ജോണ്‍ പൈനുങ്കല്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. 
വറുഗീസ്‌ പുല്ലുവഴി, ഫാ.സെബാസ്റ്റ്യന്‍ തോട്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. കക്ഷിരാഷ്ട്രീയ, ജാതി മത ഭേദമന്യേ സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന നൂറുകണക്കിന്‌ ആളുകള്‍ സമരത്തില്‍ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചു. 
മംഗളം 30.05.2012

No comments: