Wednesday, January 25, 2012

എസ്റ്റേറ്റു സൂപ്പര്‍വൈസറുടെ കൊലപാതകം; തുമ്പ്‌ കിട്ടാതെ പോലീസ്‌ വലയുന്നു

 പെരുമ്പാവൂര്‍‍: അറുപതേക്കര്‍ റബര്‍ തോട്ടത്തിനു നടുവില്‍, ദൃക്സാക്ഷികളില്ലാതെ നടന്ന കൊലപാതകം അന്വേഷിയ്ക്കാന്‍ തുമ്പ്‌ കിട്ടാതെ പോലീസ്‌ വലയുന്നു.
സംഭവസ്ഥലത്ത്‌ റൂറല്‍ എസ്‌.പി കെ.പി ഫിലിപ്പ്‌, ഡിവൈ.എസ്‌. പി കെ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക്‌ എത്തിയപ്പോള്‍
വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങരയിലെ മാമന്‍ എസ്റ്റേറ്റിനു നടുവിലുള്ള ഹില്‍വ്യൂ ബംഗ്ളാവിനോടു ചേര്‍ന്ന ഔട്ട്‌ ഹൌസിണ്റ്റെ മുന്നില്‍ ഞായറാഴ്ച രാവിലെയാണ്‌ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ ടിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പാഴ്മരങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവ്‌ കണ്ടില്ലായിരുന്നുവെങ്കില്‍ ഇടുക്കി സ്വദേശിയായ ടിനുവിണ്റ്റെ കൊലപാതക വാര്‍ത്ത ലോകമറിയുന്നത്‌, ഒരുപക്ഷെ ദിവസങ്ങള്‍ക്ക്‌ ശേഷമാകുമായിരുന്നു.
സംഭവമറിഞ്ഞ്‌ റൂറല്‍ എസ്‌.പി കെ.പി ഫിലിപ്‌, പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ ഹരികൃഷ്ണന്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്ത്‌ എത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും എത്തി. കെട്ടിടത്തിനു ചുറ്റും മണം പിടിച്ച്‌ നടന്നതല്ലാതെ പോലീസ്‌ നായയ്ക്കും എന്തെങ്കിലും സൂചനകള്‍ നല്‍കാനായില്ല. 
ക്വാര്‍ട്ടേഴ്സിണ്റ്റെ ചവിട്ടുപടിയില്‍ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. കാലിനും വയറിനും വെട്ടേറ്റതിനു പുറമെ കഴുത്തിലും കത്തിവീണിരുന്നു. അറ്റുപോകാറായ നിലയിലായിരുന്നു കഴുത്ത്‌. ശരീരത്ത്‌ ആകെ അഞ്ചു മുറിവുകളാണ്‌ ഉണ്ടായിരുന്നത്‌. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ ലുങ്കിയും തോര്‍ത്തും അല്‍പം മാറിയാണ്‌ കിടന്നിരുന്നത്‌. പ്രഥമദൃഷ്ടിയിലെ മല്‍പ്പിടുത്തത്തിണ്റ്റെ ലക്ഷണങ്ങള്‍ വ്യക്തമാണ്‌. ഭിത്തിയിലും പരിസരങ്ങളിലും രക്തക്കറയുണ്ടായിരുന്നു. 
ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ടിനുവിന്‌ പരിസരവാസികളുമായി ബന്ധമുണ്ടായിരുന്നില്ല. അതേസമയം അപരിചിതരായ പലരും ടിനുവിനെ തേടിയെത്താറുള്ളതായി അടുത്തുള്ളവര്‍ പറയുന്നുണ്ട്‌. മൂര്‍ച്ഛയുള്ള വടിവാളുകൊണ്ടോ മറ്റോ വെട്ടിയാലുണ്ടാകുന്നതു പോലെയാണ്‌ ടിനുവിണ്റ്റെ ശരീരത്തിലെ മുറിവുകള്‍. അതില്‍ നിന്ന്‌ കൊലപാതകത്തിന്‌ പിന്നില്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമായിരിയ്ക്കണമെന്ന നിഗമനത്തിലാണ്‌ പോലീസ്‌. അങ്ങനെയാണെങ്കില്‍, കൊലപാതകം ആര്‍ക്കുവേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നും കണ്ടെത്തേണ്ടി വരും. 
ടിനുവിണ്റ്റെ മൊബൈല്‍ ഫോണ്‍ മാത്രമാണ്‌ പോലീസിനു ലഭിച്ചിട്ടുള്ള ഒരേയൊരു തുമ്പ്‌. ഇതിലേയ്ക്ക്‌ വന്നതും ടിനു വിളിച്ചതുമായ നമ്പറുകള്‍ പോലീസ്‌ പരിശോധിയ്ക്കുന്നുണ്ട്‌. കോഴിക്കോട്ടുകുളങ്ങരയില്‍ പോലീസ്‌ സംഘം ഇന്നലെയും വന്നു മടങ്ങിയെങ്കിലും അന്വേഷണത്തിന്‌ പുരോഗതിയുണ്ടാക്കുന്ന സൂചനകള്‍ ലഭിച്ചില്ലെന്നാണ്‌ അറിയുന്നത്‌.
മംഗളം 24.01.12

No comments: