Wednesday, January 18, 2012

കോഴിക്കോട്ടുകുളങ്ങര-കൊമ്പനാട്‌ കനാല്‍ റോഡ്‌ ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധം

 മെറ്റല്‍ വിരിച്ചിട്ട്‌ നാലാണ്ടുകള്‍  
പെരുമ്പാവൂറ്‍: ടാര്‍ ചെയ്യാനായി മെറ്റല്‍ വിരിച്ചിട്ട്‌ നാലു വര്‍ഷമായിട്ടും വേങ്ങൂറ്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പ്പെട്ട കോഴിക്കോട്ടുകുളങ്ങര കൊമ്പനാട്‌ കനാല്‍റോഡ്്‌ ടാര്‍ ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക്‌ പ്രതിഷേധം.
മുന്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ആര്‍.എം രാമചന്ദ്രണ്റ്റെ ഫണ്ട്‌ ഉപയോഗിച്ച്‌ കല്ലുവിരിച്ചതിനുശേഷം ഈ റോഡില്‍ ഒന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പു സമയത്ത്‌ റോഡ്‌ ടാര്‍ ചെയ്ത്‌ തരാമെന്നു പറഞ്ഞ്‌ വോട്ടു പിടിച്ച ജില്ലാ പഞ്ചായത്ത്‌ മെമ്പറും പതിനാലാം വാര്‍ഡ്‌ മെമ്പറും പിന്നീട്‌ ഈ വഴിയ്ക്ക്‌ വന്നിട്ടില്ല എന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. റോഡില്‍ പാകിയ മുഴുവന്‍ മെറ്റലുകളും ഇപ്പോള്‍ ഇളകി ഉയര്‍ന്നു നില്‍ക്കുകയാണ്‌. വന്‍കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്‌. ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍ തെറിച്ച്‌ യാത്രക്കാരുടെ ദേഹത്ത്‌ കൊള്ളുന്നതും കല്ലില്‍ കയറി ബാലന്‍സ്‌ നഷ്ടപ്പെട്ട്‌ തൊട്ടുചേര്‍ന്ന ആഴമേറിയ കനാലിലേക്ക്‌ വാഹനങ്ങള്‍ മറിയുന്നതും പതിവാണ്‌. കഴിഞ്ഞ്‌ വര്‍ഷം രണ്ട്‌ കാറുകള്‍ ബാലന്‍സ്‌ നഷ്ടപ്പെട്ട്‌ കനാലിലേയ്ക്ക്‌ മറിഞ്ഞിരുന്നു. 
ഏറ്റവും കൂടുതല്‍ സ്കൂളില്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന വഴിയാണ്‌. അനേകം സ്കൂള്‍ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇതിലെ കടന്നുപോകുന്നുണ്ട്‌. ഇതിനു പുറമെ കോതമംഗലം-കോട്ടപ്പടി എന്നിവിടങ്ങളില്‍ നിന്ന്‌ വരുന്നവര്‍ക്ക്‌ പാണിയേലി-പാണംകുഴി തുടങ്ങിയ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലേയ്ക്ക്‌ പോകാനുള്ള എളുപ്പവഴിയാണിത്‌. എന്നാല്‍ ഈ വഴി പോകുന്നത്‌ ജീവന്‍മരണ പോരാട്ടമായതുകൊണ്ട്‌ ഭൂരിഭാഗം പേരും ഈ വഴി ഒഴിവാക്കുകയാണ്‌. റോഡ്‌ സഞ്ചാരയോഗ്യമല്ലാത്തതുകൊണ്ട്‌ ടാക്സികളും ഇതുവഴി വരാന്‍ വിതമ്മതിക്കുന്നു. വരുന്ന വാഹനങ്ങള്‍ ഇരട്ടി പണം ഈടാക്കുന്നുമുണ്ട്‌.
പഞ്ചായത്തിണ്റ്റേയും പഞ്ചായത്ത്‌ മെമ്പറുടേയും അനാസ്ഥയാണ്‌ ഈ റോഡ്‌ ഇങ്ങനെ കിടക്കാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ ആരോപിയ്ക്കുന്നു പലതവണ ഗ്രാമസഭ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. എപ്പോള്‍ പരാതി ഉന്നയിക്കുമ്പോഴും ഇത്തവണ ടാറിംഗ്‌ ഉണ്ട്‌ എന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. ഈ പ്രശ്നത്തിന്‌ പ്രദേശവാസിയായ എം.എല്‍.എ ഇടപെട്ട്‌ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. അടിയന്തിരമായി റോഡ്‌ ടാര്‍ ചെയ്തില്ലെങ്കില്‍ വാന്‍ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ്‌ നാട്ടുകാരുടെ തീരുമാനം. 
മംഗളം 17.01.12

No comments: