Sunday, November 13, 2011

അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റിനെതിരെ അവിശ്വാസ പ്രമേയം

പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റിനെതിരെ യു.ഡി.എഫ്‌ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. 
ആകെയുള്ള പതിന്നാലു ഭരണ സമിതിയംഗങ്ങളില്‍ ഏഴു പേര്‍ ഒപ്പിട്ട നോട്ടീസാണ്‌ ഇന്നലെ ഗ്രാമപഞ്ചായത്ത്‌ അംഗമായ എന്‍.എം സലിം കൂവപ്പടി ബ്ളോക്ക്‌ ഡെവലപ്മെണ്റ്റ്‌ ഓഫീസര്‍ക്ക്‌ നല്‍കിയത്‌. പതിന്നാലു അംഗങ്ങളില്‍ എല്‍.ഡി.എഫിണ്റ്റെ സൌദാ ബീവിയുടെ വിജയം പെരുമ്പാവൂറ്‍ മുന്‍സീഫ്‌ കോടതി അസാധുവാക്കിയതിനാല്‍ അവിശ്വാസത്തിനെ എതിര്‍ക്കാന്‍ ഇടതുചേരിയില്‍ ആറുപേര്‍ മാത്രമാണുള്ളത്‌. അവിശ്വാസ പ്രമേയം 24-ന്‌ ചര്‍ച്ചയ്ക്ക്‌ എടുക്കുമെന്നറിയുന്നു. 
കോടതി വിജയിയായി പ്രഖ്യാപിച്ച യു.ഡി.എഫിണ്റ്റെ സുബൈദ പരീതിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിലവിലുള്ള വൈസ്‌ പ്രസിഡണ്റ്റ്‌ സുജു ജോണി തയ്യാറാവാത്തതിനെ തുര്‍ന്നാണ്‌ അവിശ്വാസ പ്രമേയം. സഹകരണ ബാങ്ക്‌ ജീവനക്കാരനായ സുജു പഞ്ചായത്തിണ്റ്റെ ഭരണ രംഗത്ത്‌ പരാജയമാണെന്നും യു.ഡി.എഫ്‌ പറയുന്നു. 
ഇതിനിടെ, കോടതി ആറാം വാര്‍ഡില്‍ വിജയിയായി പ്രഖ്യാപിച്ച സുബൈദ പരീതിനെ സത്യ പ്രതിജ്ഞ ചെയ്യിയ്ക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സെക്രട്ടറി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയോട്‌ രേഖാമൂലം ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ നടക്കുന്നതോടെ യു.ഡി.എഫ്‌-8, എല്‍.ഡി.എഫ്‌ -6 എന്നിങ്ങനെയാവും കക്ഷിനില. 
യു.ഡി.എഫിണ്റ്റെ മൂന്നാം വാര്‍ഡില്‍ നിന്ന്‌ ജയിച്ച ഡെയ്സി തോമസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥിയും രണ്ടാം വാര്‍ഡില്‍ നിന്ന്‌ ജയിച്ച വി.എന്‍ രാജന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥിയുമാണ്‌. കോടതി വിധി ലംഘിച്ച്‌ എല്‍.ഡി.എഫ്‌ അധികാരത്തില്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാനാണ്‌ തീരുമാനമെന്ന്‌ കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ സെക്രട്ടറി കെ.സി വറുഗീസ്‌ അറിയിച്ചു. 
മംഗളം 12.11.2011

No comments: