Saturday, October 22, 2011

ഒവുങ്ങത്തോട്ടില്‍ മാലിന്യനിക്ഷേപം: പരിസ്ഥിതി സംരക്ഷണ സമിതി സമരരംഗത്ത്‌

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒവുങ്ങതോട്ടില്‍ മാലിന്യം നിക്ഷേപിയ്ക്കുന്നതിനെതിരെ ചേലാമറ്റം വില്ലേജ്‌ പരിസ്ഥിതി സംരക്ഷണ സമിതി രംഗത്ത്‌.
പ്രദേശത്തെ മോഡേണ്‍ റൈസ്‌ മില്ലുകളിലേയും അച്ചാറുകമ്പനികളിലേയും കോഴി വളര്‍ത്തുകേന്ദ്രങ്ങളിലേയും ഖര-ദ്രാവക-വാതക മാലിന്യങ്ങള്‍ ഓവുങ്ങ തോട്ടിലേക്കും അവിടെ നിന്നു തോണോ തോട്ടിലേക്കും തുടര്‍ന്നു വല്ലം കടവിനടുത്തു പെരിയാറിലേക്കും ഒഴുക്കി വിടുകയാണ്‌. ഈ മലിന ജലം പെരിയാറ്റില്‍ ചെന്നു ചേരുന്ന ഭാഗത്താണ്‌ പെരുമ്പാവൂറ്‍ ടൌണില്‍ കുടിവെള്ളം എത്തിയ്ക്കുന്ന പമ്പ്‌ ഹൌസ്‌ സ്ഥിതിചെയ്യുന്നത്‌. മലിന ജലത്തിണ്റ്റെ ഉപയോഗം ഈ പ്രദേശമാകെ മഞ്ഞപ്പിത്തവും എലിപ്പനിയും തക്കാളിപ്പനിയും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്‌. 
ഈ സാഹചര്യത്തിലാണ്‌ സമിതി പ്രസിഡണ്റ്റ്‌ വി.എന്‍ നാരായണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടെ കമ്മിറ്റി യോഗം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്‌. ശുദ്ധജല സംരക്ഷണ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന്‌ സെക്രട്ടറി ഇ.ഡി പൌലോസ്‌ ആവശ്യപ്പെട്ടു. 
മംഗളം 22.10.2011

No comments: