Monday, February 16, 2009

സര്‍ സയ്യിദ്‌ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനി

10.02.2009
പെരുമ്പാവൂറ്‍: സര്‍ സയ്യിദ്ദ്‌ അഹമ്മദ്ഖാന്‍ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനിയായിരുന്നുവെന്ന്‌ അലിഗര്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.പി.കെ അബ്ദുള്‍ അസീസ്‌ അഭിപ്രായപ്പെട്ടു.
എന്നാല്‍ സ്വാതന്ത്യാനന്തരം ഇദ്ദേഹത്തെ പരിഗണിയ്ക്കാനോ പുതുതലമുറയക്ക്‌ പരിചയപ്പെടുത്താനോ ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെങ്ങോല നാഷണല്‍ ബിയെഡ്‌ കോളജില്‍ സര്‍ സയ്യിദ്ദ്‌ വാരം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇക്ബാല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ടി.എ അഹമ്മദ്‌ കബീര്‍ അധ്യക്ഷത വഹിച്ചു.
അലിഗര്‍ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്‌ ചാന്‍സിലര്‍ പ്രൊഫ. കെ.എം ബഹാവുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എസ്‌ ശങ്കരന്‍ നമ്പൂതിരി, കെ.എ പൌലോസ്‌, എന്‍.വി യാക്കോബ്‌, വീണ കൃഷ്ണ, കെ.എസ്‌ ശിഹാബുദ്ദീന്‍, ഡി.അഫീഷ, ജഗദീഷ്‌ ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍വര്‍ഷം ഉന്നത വിജയം നേടിയ വി.സി ഷൈമ, ടാന്‍സി കാര്‍ഡോസ്‌, വാണി ഇമ്പുലാര്‍, ആഷാ മേരി, ജിലു ലൂയിസ്‌, ടി.എം ബിന്‍സി എന്നിവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.

No comments: