Thursday, February 19, 2009

വാഹനാപകടത്തില്‍ പരുക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു



പെരുമ്പാവൂറ്‍: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.

മരതുകവല കോടിയാട്ടില്‍ വര്‍ഗീസ്‌ (65) ആണ്‌ മരിച്ചത്‌. ഈ മാസം നാലിന്‌ കാളചന്തയ്ക്ക്‌ സമീപമായിരുന്നു അപകടം. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട്‌ മരിച്ചു.

സംസ്കാരം 19.2.2009 മൂന്നിന്‌ ബഥേല്‍ സുലോക്കോ പള്ളിയില്‍. ഭാര്യ: അന്നമ്മ മക്കള്‍: അനി , അജി, എല്‍ദോസ്‌. മരുമക്കള്‍: ജസി, ബിന്ദു, സോണി.

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു



പെരുമ്പാവൂറ്‍: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു.

രായമംഗലം വെള്ളമറ്റത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജ്‌ (26) ആണ്‌ മരിച്ചത്‌. ബൈക്ക്‌ യാത്രക്കാരനായ ക്രാരിയേലി കണ്ണാടന്‍ വീട്ടില്‍ സനോജി (19) നെ പരുക്കുകളോടെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,

ചൊവ്വാഴ്ച രാത്രി 7.30-ന്‌ കിഴക്കേ അയ്മുറിയിലായിരുന്നു അപകടം. ഓട്ടോയില്‍ നിന്ന്‌ തെറിച്ചുവീണ മനോജിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്കാരം നടത്തി. അവിവാഹിതനാണ്‌. അമ്മ: ലക്ഷ്മികുട്ടി. സഹോദരങ്ങള്‍: മിനി, ഗീത, ബിന്ദു.

അഴിമതി ആരോപണം: കോണ്‍ഗ്രസ്‌ അനുകൂല സംഘടനാ നേതാവിനെതിരെ നടപടി

യു.ഡി. എഫ്‌ അംഗങ്ങളും നടപടി ആവശ്യപ്പെട്ടു
പെരുമ്പാവൂറ്‍: നഗരസഭയിലെ ജീവനക്കാരനായ കോണ്‍ഗ്രസ്‌ സംഘടനാ നേതാവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നടപടി.
എഞ്ചിനീയറിങ്ങ്‌ വിഭാഗത്തിണ്റ്റെ ചുമതലയുണ്ടായിരുന്ന എം വസന്തനെയാണ്‌ ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗം നിലവിലുള്ള ചുമതലയില്‍ നിന്ന്‌ മാറ്റിയത്‌.
കൌണ്‍സിലില്‍ പ്രതിപക്ഷ അംഗമായ അഡ്വ.പി.കെ ബൈജുവാണ്‌ സെക്ഷന്‍ ക്ളാര്‍ക്കായ വസന്തനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്‌. നഗരസഭാ അതിര്‍ത്തിയില്‍ പുതിയ കെട്ടിടം നിര്‍മ്മിയ്ക്കണമെങ്കില്‍ ഇദ്ദേഹത്തിന്‌ കൈമടക്ക്‌ നല്‍കാതെ നടക്കില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണത്തോട്‌ യു.ഡി.എഫ്‌ അംഗങ്ങളും സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരുമായ എസ്‌.ഷറഫും പി.ഇ നസീറും യോജിച്ചതോടെയാണ്‌ വസന്തനെ ചുമതലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമായത്‌. നഗരസഭ ചെയര്‍പേഴ്സണും മറ്റുചില ഭരണകക്ഷി അംഗങ്ങളും ഈ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ വോട്ടെടുപ്പിലേയ്ക്ക്‌ നീങ്ങിയതോടെ നടപടി അനിവാര്യമാവുകയായിരുന്നു.
പട്ടാല്‍ വ്യവസായ മേഖലയാക്കിമാറ്റാനുള്ള നീക്കം നടന്ന ഘട്ടത്തിലും ഈ ഉദ്യോഗസ്ഥന്‍ ആരോപണവിധേയനായിരുന്നു. പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമസഭ ചേര്‍ന്ന്‌ വസന്തനെതിരെ നടപടി ആവശ്യപ്പെടുക പോലും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ്‌ ഇദ്ദേഹത്തിനും നഗരസഭ സെക്രട്ടറിയ്ക്കും എതിരെ ടൌണില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ഉണ്ടായി.

പെരുമ്പാവൂരില്‍ വീണ്ടും കള്ളനോട്ട്‌ പിടിച്ചു; നാലുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂറ്‍: ടൌണിലെ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന കെട്ടില്‍ നിന്ന്‌ വീണ്ടും കള്ളനോട്ടുകള്‍ കണ്ടെത്തി. നാലുപേര്‍ കസ്റ്റഡിയില്‍.
കഴിഞ്ഞ ആഴ്ചയും ഇവിടെ കള്ളനോട്ടുകള്‍ പിടിച്ചിരുന്നു. ഇന്നലെ അയ്മുറി കാവുമ്പുറം ഹൈടെക്‌ പ്ളൈവുഡ്‌ എന്ന സ്ഥാപനത്തില്‍ നിന്നും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ കൊണ്ടുവന്ന നോട്ടുകെട്ടുകളില്‍ നിന്നാണ്‌ അഞ്ഞൂറിണ്റ്റെ പത്തുകള്ളനോട്ടുകള്‍ കണ്ടെത്തിയത്‌. പണം കൊണ്ടുവന്ന സാജിത്ത്‌ അലി (26), ദീപന്‍ കര്‍ദേവ (28) എന്നി ജീവനക്കാരേയും സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ അസൈനാര്‍, അസീസ്‌ എന്നിവരേയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.
കമ്പനിയിലെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികളുടെ കൈവശമാണ്‌ പണം ബാങ്കിലേയ്ക്ക്‌ കൊടുത്തുവിട്ടത്‌. സാജിത്തിണ്റ്റെ കൈവശം 26500 രൂപയും ദീപണ്റ്റെ കൈയ്യില്‍ 5000 രൂപയുമാണ്‌ കൊടുത്തുവിട്ടത്‌. ഇതില്‍ ആദ്യ കെട്ടില്‍ നിന്ന്‌ 500രൂപയുടെ 4 വ്യാജനോട്ടുകളും രണ്ടാമത്തെ കെട്ടില്‍ നിന്ന്‌ 6എണ്ണവും കണ്ടെത്തുകയായിരുന്നു. 9 എ എന്‍, 8 ബി ഡി എന്നി സീരിയലില്‍ പെട്ടവയാണ്‌ നോട്ടുകള്‍.
ഇതേ സീരിയലില്‍ പെട്ട നോട്ടുകളാണ്‌ കഴിഞ്ഞ 12-ന്‌ ഐ.സി.ഐ.സി.ഐ ബാങ്കില്‍ കൊണ്ടുവന്ന്‌ മാറാന്‍ ശ്രമിച്ചത്‌. കൊയിലോണ്‍ ട്രേഡേഴ്സ്‌ എന്ന സ്ഥാപനത്തില്‍ നിന്നാണ്‌ പണം അന്നു കൊണ്ടുവന്നത്‌. പണവുമായി വന്ന ജീവനക്കാരന്‍ ഫൈസല്‍ പോലീസ്‌ പിടിയിലാവുകയും ചെയ്തു. ടൌണില്‍ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ടെന്നാണ്‌ സൂചനകള്‍. വ്യാജനോട്ടുകള്‍ കിട്ടുന്നവര്‍ അവ നശിപ്പിച്ചുകളയുകയാണ്‌ ഇവിടെ പതിവ്‌. പലപ്പോഴും ആരോടും പരാതിപ്പെടാറില്ല. അതുകൊണ്ടുതന്നെ വ്യാജന്‍ പെരുമ്പാവൂരില്‍ സജീവമാണ്‌.

Wednesday, February 18, 2009

റൈസ്മില്ലിലെ ബോയിലറിന്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം


16.02.2009


പെരുമ്പാവൂറ്‍: റൈസ്‌ മില്ലിലെ ബോയിലറിന്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. ചേലാമറ്റത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന നിറപറ റൈസ്‌ മില്ലിലെ ബോയിലറിനാണ്‌ ആണ്‌ ഇന്നലെ തീപിടിച്ചത്്‌.

ഇന്നലെ ഉച്ചയ്ക്ക്‌ തൊഴിലാളികള്‍ ഊണുകഴിയ്ക്കാന്‍ പോയിരുന്ന സമയത്തായിരുന്നതിനാല്‍ വന്‍ദുന്തം ഒഴിവായി. നൂറുകണക്കിന്‌ ഉമി നിറച്ച ചാക്കുകളും മറ്റും കത്തി നശിച്ചു. പെരുമ്പാവൂരില്‍ നിന്നും അങ്കമാലിയില്‍ നിന്നും എത്തിയ അഗ്നിശമന ശേനാ അംഗങ്ങള്‍ രണ്ടുമണിക്കൂറ്‍ നേരമെടുത്താണ്‌ തീയണച്ചത്‌. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കള്ളപ്രചാരണങ്ങള്‍ക്ക്‌ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന്‌ പിണറായി

16.02.2009
പെരുമ്പാവൂറ്‍: കള്ളപ്രചാരണങ്ങള്‍ക്ക്‌ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിനും മുമ്പും ഈ പാര്‍ട്ടി ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്‌.
അമേരിയ്ക്കന്‍ സാമ്രാജ്യത്വമാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നവകേരളയാത്രയ്ക്ക്‌ പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു പിണറായി. ഇന്നലെ വൈകിട്ട്‌ നാലുമണിയോടെയാണ്‌ നവകേരള യാത്ര ടൌണിലെത്തിയത്‌. മുത്തുക്കുടകളും ചെണ്ടമേളവും ബാണ്റ്റുവാദ്യങ്ങളുമായി പ്രവര്‍ത്തകര്‍ നേതാവിന്‌ ഗംഭീരവരവേല്‍പ്പു നല്‍കി. ഗരുഡന്‍പറവ, കാളകെട്ട്‌, കാവടിയാട്ടം തുടങ്ങിയവ വരവേല്‍പ്പിണ്റ്റെ പകിട്ടുകൂട്ടി. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ ചുറ്റിത്തിരിയുന്ന അരിവാള്‍ ചുറ്റിക അടയാളത്തിനു കീഴില്‍ നിന്ന്‌ പിണറായി ആയിരങ്ങളെ അഭിവാദ്യം ചെയ്തു.
ജാഥാ അംഗങ്ങളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ തുടങ്ങിയവര്‍ക്ക്‌ പുറമെ പി.രാജീവ്‌, ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹന്‍, സാജു പോള്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങിനുണ്ടായിരുന്നു. പെരുമ്പാവൂരിലെ പ്രമുഖ നേതാക്കളായിരുന്ന പി.എന്‍ കൃഷ്ണന്‍ നായര്‍, പി.ആര്‍.ശിവന്‍, പി.കെഗോപാലന്‍ നായര്‍ തുടങ്ങിയവരുടെ കുടുംബാഗങ്ങളും സ്വാതന്ത്യ സമരസേനാനി പനയ്ക്കല്‍ പൌലോസ്‌, സിനിമാതാരം ബിന്ദു രാമകൃഷ്ണന്‍, യുവസാഹിത്യകാരി റിയ ജോയി എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കാളികളായി.

Monday, February 16, 2009

നവകേരള യാത്ര ഇന്നെത്തും; പെരുമ്പാവൂറ്‍ പിണറായി മയം

പെരുമ്പാവൂറ്‍: വി.എസ്‌ പക്ഷത്തിന്‌ പ്രാമുഖ്യമുണ്ടായിരുന്ന പെരുമ്പാവൂരില്‍ ലാവ്ലിന്‍ കേസില്‍ അടിമുടി മുങ്ങി നനഞ്ഞെത്തുന്ന നവകേരള യാത്രയ്ക്ക്‌ ഇന്ന്‌ ഊഷ്മള വരവേല്‍പ്പ്‌ .അച്യുതാന്ദനോട്‌ കൂറുണ്ടായിരുന്ന പ്രമുഖ നേതാക്കളെല്ലാം നാളുകള്‍ക്കു മുമ്പുതന്നെ പക്ഷം മാറിയതോടെ നവകേരള യാത്രയ്ക്കുള്ള വരവേല്‍പ്പ്‌ പട്ടണത്തിന്‌ അവിസ്മരണീയമാകും.
ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ മാര്‍ക്കറ്റ്‌ ജംഗ്ഷനിലാണ്‌ വരവേല്‍പ്പ്‌. സ്വീകരണം കൊഴുപ്പിയ്ക്കാന്‍ നിയോജകമണ്ഡലത്തിലെ 152 ബൂത്തുകള്‍ക്കും കര്‍ശന നിര്‍ദേശമാണ്‌ കൊടുത്തിട്ടുള്ളത്‌. വി.എസ്‌ അച്യുതാനന്ദണ്റ്റെ നിലപാടുകളോട്‌ ചേര്‍ന്നു നിന്ന മിക്കവാറും നേതാക്കള്‍ മറുപക്ഷം ചാടിക്കഴിഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി.പി ശശീന്ദ്രനും ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനുമാണ്‌ ഇവരില്‍ പ്രമുഖര്‍.
അതുവരെ പ്രധാന പരിപാടികള്‍ക്കൊക്കെ വി.എസിനെ പങ്കെടുപ്പിച്ചിരുന്നവര്‍ നാളുകള്‍ക്ക്‌ മുമ്പ്‌ സംഘടിപ്പിച്ച പി.ആര്‍ ശിവന്‍ അനുസ്മരണ ചടങ്ങില്‍ പിണറായി വിജയനെ കൊണ്ടുവന്നു വിദഗ്ധമായി ചുവടുമാറുകയായിരുന്നു. അതോടൊപ്പം തന്നെ അതുവരെ പിണറായി പക്ഷത്തുണ്ടായിരുന്നവര്‍ നിഷ്പ്രഭരാകുന്ന കാഴ്ചയാണ്‌ കണ്ടത്‌. പി.ആര്‍ അനുസ്മരണ ചടങ്ങില്‍ പിണറായി പക്ഷത്തെ പ്രമുഖനായ ജില്ലാ കമ്മിറ്റിയംഗത്തിണ്റ്റെ പേര്‌ സ്വാഗത പ്രസംഗം നടത്തിയ എന്‍.സി മോഹന്‍ ഒഴിവാക്കിയെന്ന വിവാദവും അന്നുതന്നെ ഉയര്‍ന്നു.
പിണറായിയ്ക്കൊപ്പം ഉണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, സി.ഐ.ടിയു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌, ടൌണ്‍ ഈസ്റ്റ്‌ ലോക്കല്‍ സെക്രട്ടറിയായിരുന്ന ബി.മണി. , ഡോ.കെ.എ ഭാസ്കരന്‍, അഡ്വ.പി.കെ ബൈജു, ടി.വി പത്മനാഭന്‍ തുടങ്ങിയവരെയൊക്കെ അട്ടിമറിച്ചാണ്‌ വി.എസ്‌ പക്ഷക്കാര്‍ പിണറായി പക്ഷത്തേയ്ക്ക്‌ ചേക്കേറിയത്‌. പലര്‍ക്കും പാര്‍ട്ടി ഓഫീസില്‍ പ്രവേശനം പോലുമില്ലാതായി. മറ്റു ചിലരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‌ വെട്ടി നിരത്തി.
ഏരിയാ കമ്മിറ്റി അപ്പാടെ ചുവടുമാറിയതോടെ ടൌണില്‍ വി.എസിണ്റ്റെ പക്ഷത്ത്‌ ആരുമില്ലാതായി. അതേസമയം ടൌണിലെ പല നേതാക്കളും ഇപ്പോള്‍ പിണറായിയെ മാതൃകയാക്കി അതേസ്വരത്തില്‍ പത്രമാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു തുടങ്ങിക്കഴിഞ്ഞു. എന്തായാലും പിണറായിയുടെ വരവ്‌ പട്ടണത്തിന്‌ മറക്കാനാകാത്ത അനുഭവമാക്കിമാറ്റുക എന്നത്‌ പുതുപിണറായി പക്ഷക്കാര്‍ വെല്ലുവിളിയായിത്തന്നെ എറ്റെടുത്തിട്ടുണ്ട്‌.

ഇണ്റ്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ എണ്ണം ഏറുന്നു;ബി.എസ്‌.എന്‍. എല്‍ സജീവം

12.02.2009
പെരുമ്പാവൂറ്‍: ലോകത്തെ കൈവിരല്‍ത്തുമ്പിലെത്തിയ്ക്കുന്ന കമ്പ്യൂട്ടര്‍ വിനിമയ ശ്രഖംലയോടുള്ള പ്രിയം അനുദിനം ഏറുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എല്ലും മറ്റ്‌ സ്വകാര്യ കമ്പനികളും അരങ്ങുതകര്‍ത്ത്‌ മത്സരിച്ചിട്ടും ഈ മേഖലയില്‍ ആവശ്യമായ കണക്ഷന്‍ കൊടുക്കാന്‍ കഴിയാത്തവിധം ഇണ്റ്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ എണ്ണം ഏറുന്നു.
മറ്റുകമ്പനികളെ അപേക്ഷിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എല്‍ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ കൊടുക്കുന്നതില്‍ മുമ്പിലാണ്‌. ബി.എസ്‌.എന്‍.എല്‍ പെരുമ്പാവൂറ്‍ ഡിവിഷണല്‍ ഓഫീസിനു കീഴില്‍ മാത്രം 1844 ബ്രോഡ്ബാണ്റ്റ്‌ കണക്ഷനുകളാണുള്ളത്‌. ഇപ്പോള്‍ 960 പോര്‍ട്ടുകളുള്ള ബ്രോഡ്ബാണ്റ്റ്‌ സര്‍ക്യൂട്ടു കൂടി തയ്യാറായതായി ബന്ധപ്പെട്ട അധികൃതര്‍ മംഗളത്തോടു പറഞ്ഞു.
ഈ ഡിവിഷനു കീഴില്‍ പെരുമ്പാവൂരിനു പുറമെ കൂവപ്പടി, വേങ്ങൂറ്‍, കീഴില്ലം, ചുണ്ടക്കുഴി, ഓടയ്ക്കാലി, കൊമ്പനാട്‌, വളയന്‍ചിറങ്ങര എക്സ്ചേഞ്ചുകളാണുള്ളത്‌. ഇതില്‍ കീഴില്ലത്തു ൧൯൮ കണക്ഷനുകളാണുള്ളത്‌. ഇനിയും അമ്പതുപേര്‍ക്ക്‌ കൂടി കണക്ഷന്‍ നല്‍കാനാകും. വളയന്‍ചിറങ്ങരയില്‍ ഇരുപത്തിയെട്ടുപേര്‍ക്ക്‌ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിയ്ക്കും. കൊമ്പനാട്‌ മുപ്പത്തിയേഴു പേര്‍ക്കുകൂടി അവസരമുണ്ട്‌. വേങ്ങൂരില്‍ 120പേര്‍ക്കാണ്‌ നിലവില്‍ കണക്ഷനുള്ളത്‌. 21പേര്‍ക്കു കൂടി ഇവിടെ അപേക്ഷ നല്‍കാം. ഓടയ്ക്കാലിയില്‍ 216 കണക്ഷനുകള്‍ നല്‍കാനുള്ള സൌകര്യമാണ്‌ ഉണ്ടായിരുന്നത്‌. അതില്‍ 168പേരും കണക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ചുണ്ടക്കുഴിയില്‍ 31പേര്‍ക്ക്‌ കൂടി കണക്ഷന്‍ ലഭിയ്ക്കും. അതേസമയം പെരുമ്പാവൂരില്‍ മാത്രം ഏകദേശം 275 അപേക്ഷകരാണ്‌ ഇണ്റ്റര്‍നെറ്റ്‌ സൌകര്യത്തിന്‌ വേണ്ടി കാത്തിരിയ്ക്കുന്നത്‌. ഇവര്‍ക്കെല്ലാവര്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ കണക്ഷന്‍ നല്‍കാനാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. പുതിയ കണക്ഷന്‍ ആവശ്യമുള്ളവര്‍ ടൌണിലെ ചിന്താമണി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന ബി.എസ്‌.എന്‍.എല്‍ കൊമേഷ്സ്യല്‍ ഓഫീസുമായാണ്‌ ബന്ധപ്പെടേണ്ടത്‌. 225 രൂപ വാടകവരുന്ന ഹോംപ്ളാന്‍ മുതല്‍ ആയിരവും അതിലേറെയും വാടക വരുന്ന അണ്‍ലിമിറ്റഡ്‌ പ്ളാന്‍ വരെ ഉണ്ട്‌.
ബി.എസ്‌.എന്‍.എല്ലിനു പുറമെ മറ്റു സ്വകാര്യ കമ്പനികളും ഇണ്റ്റര്‍നെറ്റ്‌ സൌകര്യം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. റിലയന്‍സും ടാറ്റയുമാണ്‌ ഇതില്‍ പ്രധാനപ്പെട്ടവ. റിലയന്‍സ്‌ ബ്രോഡ്ബാണ്റ്റ്‌ സൌകര്യം ടൌണിലുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ പുതിയ കണക്ഷന്‍ നല്‍കാന്‍ കൂടുതല്‍ സാങ്കേതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ ഡയല്‍ അപ്പ്‌ കണക്ഷനുകളാണ്‌ കൊടുക്കുന്നത്‌. ഇതിനു പുറമെ യു.എസ്‌.ബി മോഡങ്ങളും സുലഭമാണ്‌. ലാപ്ടോപ്പുകള്‍ ഉള്‍പ്പടെ ഏതൊരു കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കാവുന്ന ഇവയ്ക്ക്‌ മൂവായിരത്തിനടുത്ത്‌ വില വരും. പ്രതിമാസ വാടക വേറെ നല്‍കുകയും വേണം. സ്പീഡ്‌ കുറവാണെന്നതിനാല്‍ ഇതിനോട്‌ ഉപയോക്താക്കള്‍ക്ക്‌ പ്രിയമില്ല. എന്നിരുന്നാലും ബ്രോഡ്ബാണ്റ്റ്‌ കണക്ഷന്‍ ലഭിയ്ക്കാനുള്ള കാലതാമസം മൂലം പലരും ഇത്തരം സൌകര്യങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നു.

അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടിയ സംഘം കാര്‍ മോഷണത്തിന്‌ റിമാണ്റ്റിലായി

10.02.2009
പെരുമ്പാവൂറ്‍: അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടി പോലീസിന്‌ കൈമാറിയ സംഘം കാര്‍ മോഷണത്തിണ്റ്റെ പേരില്‍ റിമാണ്റ്റില്
‍കൊന്നത്തടി ചിന്നാര്‍ മുതുകാട്‌ വീട്ടില്‍ ഷിജു (30) കുറുപ്പംപടി ചിറങ്ങര വീട്ടില്‍ മാത്യുവിണ്റ്റെ മകള്‍ ജിജി (28) അങ്കമാലി തൈപ്പറമ്പില്‍ ജയിംസിണ്റ്റെ മകന്‍ സജീഷ്‌ (26) എന്നിവരാണ്‌ ഇന്നലെ റിമാണ്റ്റിലായത്‌. പോഞ്ഞാശ്ശേരിയില്‍ വാടകകയ്ക്ക്‌ താമസിച്ചുവരികയായിരുന്നു ഷിജുവും ജിജിയും. ഇവര്‍ ഭാര്യഭര്‍ത്താക്കന്‍മാരല്ലെന്നറിയുന്നു. സംശയത്തിണ്റ്റെ പേരില്‍ ഇവരെ നാട്ടുകാരാണ്‌ പിടികൂടി പോലീസില്‍ ഏല്‍പിയ്ക്കുന്നത്‌. മുമ്പു ഇവിടെ അനാശാസ്യം നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിയ്ക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ഈ വീട്ടില്‍ പതിവായി വരാറുള്ള കണ്ടന്തറ സ്വദേശിയോട്‌ ജിജി മുമ്പ്‌ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഇയാളുടെ കാര്‍ സജീഷിണ്റ്റെ സഹായത്തോടെ തട്ടിയെടുക്കുകയായിരുന്നു. ഈ കാര്‍ തൃശൂരില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌.

പട്ടാപ്പകല്‍ ആറംഗസംഘം വെട്ടിപരുക്കേല്‍പ്പിച്ച യുവാവ്‌ ആശുപത്രിയില്‍

10.02.2009
പെരുമ്പാവൂറ്‍: രണ്ടു ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗസംഘം പട്ടാപ്പകല്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ്‌ ആശുപത്രിയില്‍.
ഓണമ്പിള്ളി ചെറുവള്ളിക്കുടി സി.എം മുഹമ്മദിണ്റ്റെ മകന്‍ മുഹമ്മദ്‌ ഖയിസി(24) നാണ്‌ വെട്ടേറ്റത്‌. ഇന്നലെ രാവിലെ 11-ന്‌ താന്നിപ്പുഴ അനിത വിദ്യാലയത്തിനടുത്താണ്‌ സംഭവം. കാലടി ഭാഗത്തുനിന്നെത്തിയ സംഘം യുവാവിനെ വടിവാളിന്‌ വെട്ടുകയായിരുന്നു. ഖയിസിണ്റ്റെ കൈവിരലുകള്‍ അറ്റുപോയതിനു പുറമെ കാലുകളിലും തലയിലും വെട്ടേറ്റിട്ടുണ്ട്‌, അങ്കമാലി എള്‍.എഫ്‌ ആശുപത്രിയിലും പിന്നീട്‌ എറണാകുളം സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയിലും യുവാവിനെ പ്രവേശിപ്പിച്ചു.
ഇടവൂരിലെ ഒരുക്ഷേത്രത്തില്‍ കാവടിയാട്ടത്തിന്നിടയിലുണ്ടായ സംഘര്‍ത്തിണ്റ്റെ ബാക്കിപത്രമാണ്‌ ഇന്നലെയുണ്ടായ ആക്രമണമെന്ന്‌ അറിയുന്നു .

സര്‍ സയ്യിദ്‌ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനി

10.02.2009
പെരുമ്പാവൂറ്‍: സര്‍ സയ്യിദ്ദ്‌ അഹമ്മദ്ഖാന്‍ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനിയായിരുന്നുവെന്ന്‌ അലിഗര്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.പി.കെ അബ്ദുള്‍ അസീസ്‌ അഭിപ്രായപ്പെട്ടു.
എന്നാല്‍ സ്വാതന്ത്യാനന്തരം ഇദ്ദേഹത്തെ പരിഗണിയ്ക്കാനോ പുതുതലമുറയക്ക്‌ പരിചയപ്പെടുത്താനോ ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെങ്ങോല നാഷണല്‍ ബിയെഡ്‌ കോളജില്‍ സര്‍ സയ്യിദ്ദ്‌ വാരം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇക്ബാല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ടി.എ അഹമ്മദ്‌ കബീര്‍ അധ്യക്ഷത വഹിച്ചു.
അലിഗര്‍ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്‌ ചാന്‍സിലര്‍ പ്രൊഫ. കെ.എം ബഹാവുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എസ്‌ ശങ്കരന്‍ നമ്പൂതിരി, കെ.എ പൌലോസ്‌, എന്‍.വി യാക്കോബ്‌, വീണ കൃഷ്ണ, കെ.എസ്‌ ശിഹാബുദ്ദീന്‍, ഡി.അഫീഷ, ജഗദീഷ്‌ ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍വര്‍ഷം ഉന്നത വിജയം നേടിയ വി.സി ഷൈമ, ടാന്‍സി കാര്‍ഡോസ്‌, വാണി ഇമ്പുലാര്‍, ആഷാ മേരി, ജിലു ലൂയിസ്‌, ടി.എം ബിന്‍സി എന്നിവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.

Sunday, February 8, 2009

പാചകവാതക സിലിണ്ടറുകളുടെ മോഷണം വ്യാപകം; പോലീസിന്‌ നിസ്സഹായത

പെരുമ്പാവൂറ്‍: പാചകവാതക സിലിണ്ടറുകളുടെ മോഷണം വ്യാപകമായതായി പരാതി. അതേ സമയം സിലിണ്ടര്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതില്‍ പ്ര.യോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളതിനാല്‍ പോലീസിന്‌ ഇരുട്ടില്‍തപ്പേണ്ടിവരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ അല്ലപ്രയിലെ ഒരു വീട്ടിലെ പോര്‍ച്ചില്‍ നിന്നാണ്‌ സിലിണ്ടര്‍ കടത്തികൊണ്ടുപോയത്‌. വീട്ടുകാര്‍ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കെ പൂട്ടിയ ഗേറ്റിന്‌ അകത്തുനിന്നും പോര്‍ച്ചില്‍ വച്ചിരുന്ന കാലി സിലിണ്ടര്‍ കടത്തുകയായിരുന്നു. പുല്ലുവഴി പുളിയാമ്പിള്ളിയില്‍ പത്തടി ഉയരമുള്ള മതിലിനു മുകളില്‍ വച്ചിരുന്ന സിലിണ്ടറാണ്‌ മോഷ്ടിയ്ക്കപ്പെട്ടത്‌. പുല്ലുവഴിയില്‍ എം.സി റോഡരികില്‍ വച്ചിരുന്ന സിലിണ്ടറുകള്‍ കടത്തിക്കൊണ്ടുപോകാന്‍ ഓട്ടോയിലെത്തിയ സംഘം ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓട്ടോ പിന്തുടര്‍ന്ന്‌ ഇവരില്‍ നിന്ന്‌ സിലിണ്ടറുകള്‍ തിരിച്ചുവാങ്ങി.
സിലിണ്ടറുകള്‍ മോഷണം പോകുന്നവയില്‍ ഏറെയും റോഡരികില്‍ നിന്നാണെന്ന്‌ പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. പാചകവാതക വിതരണം നടക്കുന്ന ദിവസങ്ങളില്‍ സിലിണ്ടറുകള്‍ വഴിയരികില്‍ നിരത്തിവയ്ക്കുന്നത്‌ പതിവുകാഴ്ചയാണ്‌. വാഹനങ്ങളില്‍ എത്തുന്ന മോഷ്ടാക്കള്‍ ഇവ തട്ടിയെടുക്കുന്നതും പതിവാണ്‌. സിലിണ്ടറുകള്‍ ഒരു സൈക്കിള്‍ചെയിനെങ്കിലും ഉപയോഗിച്ച്‌ എവിടെയെങ്കിലും ബന്ധിച്ചാല്‍ മോഷണം ഗണ്യമായി കുറയ്ക്കാനാകുമെന്ന്‌ പോലീസ്‌ പറയുന്നു.
എന്നാല്‍ പാചകവാതകത്തിണ്റ്റെ അനധികൃത വിപണി കണ്ടെത്തി തടയുകയാണ്‌ പ്രധാനമായി വേണ്ടതെന്ന്‌ ഗ്യാസ്‌ ഏജന്‍സിവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്‌ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിയ്ക്കുന്നത്‌ പാചകവാതകമാണ്‌. വാഹനങ്ങളില്‍ ഫിക്സഡ്‌ ടാങ്കിന്‌ പകരം റോളിങ്ങ്‌ സിലിണ്ടര്‍ ഉപയോഗിയ്ക്കുന്ന പ്രവണത കൂടിവരുന്നു. അതല്ലെങ്കില്‍ പാചകവാതകം ഊറ്റിയെടുത്ത്‌ വില്‍ക്കുന്ന സ്ഥാപനങ്ങളെ വാഹനഉടമകള്‍ സമീപിയ്ക്കുന്നു. ഈ വിപണി സജീവമായി നിലനിര്‍ത്തുന്ന മാഫിയാകളുണ്ട്‌. ഇവരാണ്‌ സിലിണ്ടര്‍ മോഷണത്തിനു പിന്നിലുള്ളത്‌. സിലിണ്ടറൊന്നിന്‌ നാലായിരത്തിലേറെ രൂപയാണ്‌ ഈ വിപണിയിലെ വില.
സിലിണ്ടര്‍ മോഷ്ടിയ്ക്കപ്പെട്ടതായി പരാതി ലഭിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന്‌ എളുപ്പമല്ല. സിലിണ്ടറുകള്‍ക്ക്‌ നമ്പറുകള്‍ ഉണ്ടെങ്കിലും അത്‌ രേഖപ്പെടുത്തി വിതരണം ചെയ്യുക പ്രായോഗികമല്ല. കാരണം ഓരോ ഏജന്‍സിയും കൈകാര്യം ചെയ്യുന്നത്‌ ഇരുപതിനായിരത്തോളം ഉപഭോക്താക്കളെയാണ്‌. അതിനാല്‍ നഷ്ടമായ സിലിണ്ടര്‍ പിന്നീട്‌ തിരിച്ചറിയാന്‍ പോലുമാവില്ല. പരാതിക്കാരനു പുതിയ സിലിണ്ടര്‍ ലഭിയ്ക്കാന്‍ നടപടിക്രമങ്ങള്‍ ഏറെയാണ്‌. പോലീസ്‌ എഫ്‌.ഐ.ആര്‍ തയ്യാറാക്കി മൂന്നുമാസമെങ്കിലും അന്വേഷിച്ച ശേഷം സിലിണ്ടര്‍ കണ്ടുകിട്ടാപട്ടികയില്‍ പെടുത്തിയതായി സാക്ഷ്യപ്പെടുത്തണം ഇതു സഹിതം ബന്ധപ്പെട്ടവര്‍ക്ക്‌ 1500 രൂപയോളം സിലിണ്ടറിണ്റ്റെ വില ഉള്‍പ്പടെ അപേക്ഷ നല്‍കി ദീര്‍ഘകാലം കാത്തിരുന്നാലെ പുതിയ സിലിണ്ടര്‍ ലഭിയ്ക്കൂ. ഇത്രമാത്രം നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ സിലിണ്ടര്‍ നഷ്ടപ്പെടുന്നവര്‍ ചോദിയ്ക്കുന്ന വില നല്‍കി പാചകവാതക മാഫിയാകളില്‍ നിന്നുതന്നെ പാചകവാതകം സംഘടിപ്പിയ്ക്കുകയാണ്‌ പതിവ്‌.

പൂര്‍വ്വവിദ്യര്‍ത്ഥി- അധ്യാപക സംഗമം ഇന്ന്‌

പെരുമ്പാവൂറ്‍: കീഴില്ലം സര്‍ക്കാര്‍ യു.പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി- അധ്യാപക സംഗമം ഇന്ന്‌ നടക്കും. രാവിലെ 11-നാണ്‌ സംഗമമെന്ന്‌ ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

ബസും ജീപ്പും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു

പെരുമ്പാവൂറ്‍: ബസും ജീപ്പും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു.
ജീപ്പിലുണ്ടായിരുന്ന പാലാ ഭരണങ്ങാനം ആനക്കുന്നേല്‍ ശശിധരണ്റ്റെ മകന്‍ സുധീഷ്‌ (26) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന മുരളി (46)നെ കോലഞ്ചേരി മെഡിയ്ക്കല്‍ കോജജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7.02.2009 രാവിലെ എം.സി റോഡില്‍ കാഞ്ഞിരക്കാട്‌ വച്ചാണ്‌ അപകടം. മരപ്പണിക്കാരനായ സുധീഷ്‌ നെടുമ്പാശ്ശേരിയില്‍ ഒരു ഫ്ളാറ്റിണ്റ്റെ നിര്‍മ്മാണ ജോലിയ്ക്കായി പോകുമ്പോള്‍ ബാംഗ്ളൂരില്‍ നിന്ന്‌ തിരുവല്ലയ്ക്ക്‌ വരികയായിരുന്ന കല്ലട ബസാണ്‌ ജീപ്പുമായി കൂട്ടിമുട്ടിയത്‌.

അജ്ഞാത വാഹനം ഇടിച്ച്‌ അജ്ഞാതന്‍ മരിച്ചു


പെരുമ്പാവൂറ്‍: അജ്ഞാത വാഹനം ഇടിച്ച്‌ അജ്ഞാതന്‍ മരിച്ചു. 6.2.2009 രാവിലെ 11-ന്‌ എ.എം റോഡില്‍ ചെറുകുന്നത്താണ്‌ സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന മരിച്ചയാള്‍ക്ക്‌ 160 സെണ്റ്റിമീറ്റര്‍ ഉയരമുണ്ട്‌. കറുത്ത നിറം. നീട്ടിവളര്‍ത്തിയ മുടിയുള്ള ഇയാള്‍ക്ക്‌ വെളുത്തഷര്‍ട്ടും ആഷ്‌ കളര്‍ പാണ്റ്റ്സുമാണ്‌ വേഷം. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍.

കുറുപ്പംപടി ബസ്സ്റ്റാണ്റ്റ്‌ നവീകരണം തുടങ്ങി



പെരുമ്പാവൂറ്‍: പത്തുലക്ഷം രൂപ മുടക്കി കുറുപ്പംപടി ബസ്‌ സ്റ്റാണ്റ്റ്‌ നവീകരിയ്ക്കുന്നതിണ്റ്റെ ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗീസ്‌ നിര്‍വ്വഹിച്ചു.


ബസ്‌ സ്റ്റാണ്റ്റ്‌ വളപ്പ്‌ കോണ്‍ഗ്രീറ്റ്‌ ചെയ്യുന്നതാണ്‌ പദ്ധതി. ഹൈറേഞ്ച്‌ മേഖലയിലേയ്ക്കുള്ളത്‌ ഉള്‍പ്പടെ നൂറുകണക്കിന്‌ ബസുകള്‍ കയറിയിറങ്ങി പോകുന്ന ഇവിടെ പൊടിശല്യം രൂക്ഷമായിരുന്നു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, വാര്‍ഡ്‌ മെമ്പര്‍ കെ.കെ മാത്തുക്കുഞ്ഞ്‌, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Friday, February 6, 2009

നാട്ടുകാര്‍ പിടികൂടിയ മോഷ്ടക്കളുടെ ഡയറിയില്‍ പോലീസിന്‌ കൈമടക്കു കൊടുത്തത്തിണ്റ്റെ വിവരങ്ങള്‍

പെരുമ്പാവൂറ്‍: നാട്ടുകാര്‍ പിടികൂടിയ മോഷ്ടാക്കളുടെ ഡയറിയില്‍ പോലീസിനു കൈമടക്കു കൊടുത്തതിണ്റ്റെ വിവരങ്ങള്‍.
ഇന്നലെ പുലര്‍ച്ചെ നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞിരുന്നാണ്‌ കയ്യുത്ത്യാല്‍ കാവുമ്പുറം കോളനിയില്‍ താമസിയ്ക്കുന്ന മണി (35), കുട്ടമ്പുഴ സ്വദേശി ബാബു (40) എന്നിവരെ പിടികൂടിയത്‌. ഇതേ തുടര്‍ന്ന്‌ മണിയുടെ വീട്ടില്‍ നാട്ടുകാര്‍ നല്‍കിയ തെരച്ചിലിലാണ്‌ ഡയറിയും മോഷണ വസ്തുക്കളും കണ്ടെടുത്തത്‌.
പിഷാരിയ്ക്കല്‍, കയ്യുത്ത്യാല്‍, പടിയ്ക്കലപ്പാറ മേഖലകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി മോഷണങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞമാസം 29-ന്‌ കളമ്പാട്ടുകുടി കെ.വി ദേവസിയുടെ മകളുടെ ഒരു പവണ്റ്റെ മാല മോഷണം പോയിരുന്നു. ഈ മാസം 1,2 തീയതികളില്‍ ചാമക്കാലായില്‍ മധുവിണ്റ്റെ വീട്ടിലും കളമ്പാട്ടുകുടി കെ.ഒ വര്‍ഗീസിണ്റ്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ചേലാട്ടു കാവില്‍ നിന്ന്‌ നാളുകള്‍ക്ക്‌ മുമ്പ്‌ ഓട്ടുപാത്രങ്ങളും മോഷണം പോയി.
മോഷണം പതിവായതിനാല്‍ നാട്ടുകാര്‍ ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ്‌ കാവലിരിയ്ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആപ്പേ ഓട്ടോറിക്ഷ നാട്ടുകാര്‍ തടയുകയായിരുന്നു. എന്നാല്‍ ഓട്ടോ നിര്‍ത്താതെ പാഞ്ഞുപോയി. നാട്ടുകാര്‍ പിന്തുടര്‍ന്ന്‌ ഓട്ടോയിലുണ്ടായിരുന്ന മണിയേയും ബാബുവിനേയും പിടികൂടുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ മണിയുടെ വീട്ടില്‍ നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ഇവിടെനിന്നു കിട്ടിയ ഡയറിയിലാണ്‌ സ്ഥലം എസ്‌.ഐയ്ക്കും ഹെഡ്കോണ്‍സ്റ്റബിളിനും മുമ്പ്‌ നല്‍കിയ കൈമടക്കിണ്റ്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടത്‌. ഇതിനു പുറമെ ചേലാട്ടുകാവില്‍ നിന്ന്‌ മോഷ്ടിച്ച പാത്രങ്ങളും സ്വര്‍ണം പണയം വച്ചതിണ്റ്റെ ചീട്ടുകളും നാട്ടുകാര്‍ കണ്ടെടുത്തു.
പിടികൂടിയവരേയും ഡയറിയും പുലരുംമുമ്പുതന്നെ നാട്ടുകാര്‍ കോടനാട്‌ പോലീസിനു കൈമാറി. എന്നാല്‍ ഇന്നലെ ഏറെ വൈകിയിട്ടും പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പിടികൂടിയവരെ ചോദ്യം ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ്‌ പോലീസിണ്റ്റെ ഭാഷ്യം.

കുടുംബയോഗം

പെരുമ്പാവൂറ്‍: കീഴില്ലം എന്‍.എസ്‌.എസ്‌ കരയോഗത്തിണ്റ്റെ പ്രതിമാസ കരയോഗം 7-ന്‌ ഉച്ചകഴിഞ്ഞ്‌ 2-ന്‌ ഗോകുലം അശോകണ്റ്റെ വസതിയില്‍ നടക്കും. പ്രസിഡണ്റ്റ്‌ കെ.എസ്‌ മദന കുമാര്‍ അദ്ധ്യക്ഷത വഹിയ്ക്കും.

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

പെരുമ്പാവൂറ്‍:ശ്രീശങ്കരവിദ്യാപീഠം കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഒമ്പതിന്‌ കോജജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2-നാണ്‌ സംഗമം എന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വസ്തു നികുതി നിരക്ക്‌ നിശ്ചയിച്ചു

പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്കുകള്‍ നിശ്ചയിച്ചു.
ഓഡിറ്റോറിയം, തീയേറ്റര്‍, ലോഡ്ജ്‌, അമ്യൂസ്മെണ്റ്റ്‌ പാര്‍ക്ക്‌, കല്യാണമണ്ഡപങ്ങള്‍ എന്നിവയ്ക്ക്‌ 25 രൂപയാണ്‌ നിരക്ക്‌. ഹോട്ടല്‍, റെസ്റ്റോറണ്റ്റുകള്‍, മറ്റു ഷോപ്പുകള്‍ തുടങ്ങിയവയ്ക്ക്‌ 40 രൂപ വീതം നല്‍കണം. ഇവയ്ക്ക്‌ നൂറിനു മുകളില്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ടെങ്കില്‍ നികുതി 50 രൂപയാണ്‌. ഇരുന്നൂറിന്‌ മുകളില്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഷോപ്പിങ്ങ്‌ മാളുകള്‍ക്കും 70 രൂപ നല്‍ണം. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസ്‌ ഉപയോഗത്തിനുള്ള കെട്ടിടത്തിനും 40 രൂപയാണ്‌ പുതുക്കി നിശ്ചയിച്ച നിരക്ക്‌ എന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

മകളുടെ വിവാഹത്തലേന്ന്‌ അച്ഛനെ കുത്തിക്കൊന്ന മകനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും


6.02.2009
പെരുമ്പാവൂറ്‍: മകളുടെ വിവാഹത്തലേന്ന്‌ അച്ഛനെ കുത്തിക്കൊന്ന മകനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
കൂടാലപ്പാട്‌ കിഴക്കുംപുറത്തുകുടി വിശ്വംഭര (65)നെ കുത്തിക്കൊലപ്പെടുത്തിയ മകന്‍ വിനോദി(24)നെയാണ്‌ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുന്നത്‌. പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത്‌ പിതാവ്‌ വിലക്കിയതാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ കരുതുന്നു. ബുധനാഴ്ച രാത്രി 10 മണിയ്ക്ക്‌ ശേഷമാണ്‌ സംഭവം. മുമ്പ്‌ മാനസിക അസ്വാസ്ഥ്യത്തിന്‌ ചികിത്സ തേടിയിട്ടുള്ള വിനോദ്‌ രണ്ട്‌ കത്തികള്‍ കൊണ്ട്‌ പിതാവിനെ കുത്തുകയായിരുന്നു. വീടിന്‌ വെളിയില്‍ വച്ചായിരുന്നു ഇത്‌. മാരകമായി മുറിവേറ്റ വിശ്വംഭരനെ രക്ഷപ്പെടുത്താനായില്ല. വിനോദ്‌ ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ പിടിയിലായി.
ഇന്നലെ പുല്ലംവേലി ക്ഷേത്രത്തില്‍ വിശ്വംഭരണ്റ്റെ മകള്‍ വിനീതയുടെ വിവാഹം നടക്കാനിരിയ്ക്കെയാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌. കൂടാലപ്പാട്‌ ഈ കുടുംബം വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു. കൂവപ്പടി വിരുത്തംകണ്ടത്തില്‍ കുടുംബാഗം സതിയാണ്‌ വിശ്വംഭരണ്റ്റെ ഭാര്യ. ഇന്നലെ വൈകിട്ട്‌ സംസ്കാരം നടന്നു.

സൌത്ത്‌ എഴിപ്രം സ്കൂളില്‍ ക്ളാസ്‌ മുറികളുടെ ഉദ്ഘാടനം

പെരുമ്പാവൂറ്‍: സൌത്ത്‌ എഴിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ എസ്‌.എസ്‌.എ യുടേയും ജില്ലാപഞ്ചായത്തിണ്റ്റേയും ഫണ്ടുപയോഗിച്ച്‌ നിര്‍മ്മിച്ച ക്ളാസ്‌ മുറികളുടെ ഉദ്ഘാടനം ഇന്ന്‌ മന്ത്രി എസ്‌.ശര്‍മ്മ നിര്‍വ്വഹിയ്ക്കും. വൈകിട്ട്‌ ആറിന്‌ നടക്കുന്ന ചടങ്ങില്‍ അഡ്വ.എം.എം മോനായി എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും.
കവി പി മധുസൂദനന്‍, വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഖദീജ ബീവി ടീച്ചര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വി.പി മക്കാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ബിനി ഡേവിസ്‌, രാജു കുംബ്ളാന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

ബൈക്കുകള്‍ കൂട്ടിമുട്ടി തെറിച്ചുവീണ യുവാവ്‌ ലോറി കയറി മരിച്ചു

4.02.2009

4.2.2009

പെരുമ്പാവൂറ്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി തെറിച്ചുവീണ യുവാവ്‌ ടോറസ്‌ ലോറി കയറി മരിച്ചു. രണ്ടുപേര്‍ക്ക്‌ പരുക്ക്‌.
മലപ്പുറം കാരിപ്പുറം കൊണ്ടോടിപറമ്പില്‍ ഉസ്മാണ്റ്റെ മകന്‍ സമീര്‍ (28) ആണ്‌ മരിച്ചത്‌. ഇടിച്ച ബൈക്കിലുണ്ടായിരുന്ന പട്ടിമറ്റം കല്ലുങ്കല്‍ വീട്ടില്‍ കബീര്‍ (30), ചേലക്കുളം കാവുങ്ങപ്പറമ്പ്‌ സ്വദേശി റഹിം (27) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ 6.30-ന്‌ അല്ലപ്ര തോട്ടപ്പാടം കവലയ്ക്കടുത്താണ്‌ സംഭവം. അല്ലപ്രയിലെ ആസാം പ്ളൈവുഡ്‌ കമ്പനി ജീവനക്കാരനായ സമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കബീറും റഹിമും സഞ്ചരിച്ചിരുന്ന ബൈക്ക്‌ വന്നിടിയ്ക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്‌. തെറിച്ചുവീണ സമീറിണ്റ്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെ വന്ന ടോറസ്‌ കയറിയിറങ്ങുകയായിരുന്നു. ഈ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.
സമീറിണ്റ്റെ മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. മറ്റു രണ്ടു യുവാക്കളേയും എറണാകുളം മെഡിയ്ക്കല്‍ സെണ്റ്ററില്‍ പ്രവേശിപ്പിച്ചു.

ബഥേല്‍ സുലോക്കോ കത്തിഡ്രലില്‍ ഓര്‍മ്മപെരുന്നാള്‍

5.2.2009

പെരുമ്പാവൂറ്‍: ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തിഡ്രലില്‍ മോര്‍ കൌമായുടെ ഓര്‍മ്മ പെരുന്നാള്‍ ഇന്ന്‌ തുടങ്ങും. രാവിലെ ‌ കുര്‍ബാന, കൊടിയേറ്റ്‌, വൈകിട്ട്‌ പ്രസംഗം (മാത്യൂസ്‌ മോര്‍ അഫ്രേം മെത്രാപ്പോലീത്ത), തുടര്‍ന്ന്‌ പ്രദിക്ഷണം എന്നിവ നടക്കും. നാളെ രാവിലെ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വി.അഞ്ചിന്‍മേല്‍ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, ശ്ളീബ എഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും. എട്ടിന്‌ വൈകിട്ട്‌ ഏഴിന്‌ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം ആഘോഷിയ്ക്കും.

പി. കെ ഗോപാലന്‍ നായര്‍ അനുസ്മരണം

‌ 4.2.2009

പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര വി.എന്‍ കേശവപിള്ള സ്മാരക വായനശാലയുടെ സ്ഥാപക അംഗവും രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന പി.കെ ഗോപാലന്‍നായരുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അനുസ്മരണസമ്മേളനം നാളെ നടക്കും. വളയന്‍ചിറങ്ങരയില്‍ വൈകിട്ട്‌ 4.30-ന്‌ ഡോ.ബാബു പോള്‍ ഐ.എ.എസ്‌ ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും. എം.എം മോനായി എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത്‌ സ്റ്റാണ്റ്റിംങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്തു പ്രസിഡണ്റ്റുമാരായ എം.പി വര്‍ഗീസ്‌, ഷീല റെജി, ചിന്നമ്മ വര്‍ഗീസ്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്്‌ രാജപ്പന്‍ എസ്‌.തെയ്യാരത്ത്‌, താലൂക്ക്‌ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ജോയി തുരുത്തിപ്ളി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

Monday, February 2, 2009

വെങ്ങോലയില്‍ ഓടകള്‍ ശുചീകരിച്ച കുടംബശ്രീ അംഗങ്ങള്‍ക്ക്‌ എലിപ്പനി

പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓടകള്‍ ശുചീകരിച്ച കുടുംബശ്രീ അംഗങ്ങള്‍ക്ക്‌ എലിപ്പനി.
വെങ്ങോല കറുപ്പന്‍ വീട്ടില്‍ സുഹറ അഷറഫ്‌ (43), പൊട്ടയില്‍ വീട്ടില്‍ ഫസീല സിദ്ദിഖ്‌ (30) എന്നിവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക്‌ പുറമെ നിരവധി പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു.
പത്തൊമ്പതാം വാര്‍ഡിലെ മാനസി കുടുംബശ്രി പ്രവര്‍ത്തകരാണ്‌ ആശുപത്രിയില്‍ പ്രവേശിയ്ക്കപ്പെട്ടത്‌. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി ഇവര്‍ കഴിഞ്ഞ രണ്ടുമാസമായി പഞ്ചായത്തിലെ ഓടകള്‍ ശുചീകരിയ്ക്കുകയായിരുന്നു. രോഗപ്രതിരോധ നടപടികള്‍ കൈക്കൊള്ളാതെ ശുചീകരണപ്രവര്‍ത്തനത്തിന്‌ അയച്ചതാണ്‌ രോഗം പിടിപെടാനുള്ള കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഈ ജോലിയില്‍ ഏര്‍പ്പെട്ട പതിനാറോളം പേരാണ്‌ രോഗഭീഷണി നേരിടുന്നത്‌.
ദേശീയ തൊഴിലുറപ്പ്‌ പദ്ധതി അനുസരിച്ച്‌ പ്രതിദിനം 110 രൂപയാണ്‌ കൂലി. എന്നാല്‍ അത്‌ ആര്‍ക്കും ലഭിച്ചിട്ടില്ല. അതിന്‌ ഇനിയും നാളുകളെടുക്കുമെന്നാണ്‌ അറിയുന്നത്‌. അതുകൊണ്ടുതന്നെ രോഗത്തിന്‌ പുറമെ സാമ്പത്തിക പ്രതിസന്ധിയും ഇവരെ വലയ്ക്കുന്നു.ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം വ്യാപകമാണ്‌.

Sunday, February 1, 2009

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും രായമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിണ്റ്റെ ഐ. പി വാര്‍ഡ്‌ തുറക്കുന്നില്ല



ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ല

പെരുമ്പാവൂറ്‍: നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരാണ്ടു പിന്നിട്ടിട്ടും രായമംഗലം ഗ്രാമപഞ്ചായത്തിണ്റ്റെ ഐ.പി വാര്‍ഡ്‌ തുറക്കുന്നില്ലെന്ന്‌ ആക്ഷേപം. ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതാണ്‌ കാരണമെന്നറിയുന്നു.

രണ്ടുനിലകളിലായി പണിതീര്‍ത്ത കെട്ടിടമാണ്‌ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം അനാഥമാവുന്നത്‌. ജോയി പൂണേലി രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റായിരിയ്ക്കുമ്പോള്‍ 2005-ല്‍ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തറക്കല്ലിട്ട കെട്ടിടമാണിത്‌. സാജുപോള്‍ എം.എല്‍.എ, ലോനപ്പന്‍ നമ്പാടന്‍ എം.പി, മുന്‍ എം.പി കെ.കരുണാകരന്‍, ആരോഗ്യവകുപ്പ്‌ തുടങ്ങിയവരുടെ സഹകരണത്തോടെ ഇരുപത്‌ ലക്ഷം രൂപയോളം മുടക്കി നിര്‍മ്മിച്ച കെട്ടിടമാണിത്‌. രണ്ടു നിലകളിലുമായി ഇരുപത്തിനാലു കിടക്കകള്‍ക്കുള്ള സൌകര്യമുണ്ട്‌. മുകള്‍ നിലയിലെ വയറിംഗ്‌ ജോലികള്‍ മാത്രമാണിനി പൂര്‍ത്തിയാകാനുള്ളത്‌. ഇതിണ്റ്റേയും ടെണ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്‌. വയറിങ്ങ്‌ ഈ മാസം പൂര്‍ത്തിയാകും.

ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതാണ്‌ ഐ.പി വാര്‍ഡ്‌ തുറക്കാത്തതിണ്റ്റെ പ്രധാന കാരണം. പ്രതിദിനം ഇരുന്നൂറോളം രോഗികള്‍ എത്തുന്ന ഇവിടെ മൂന്നു ഡോക്ടര്‍മാരുടെ തസ്ഥികകളാണ്‌ ഉള്ളത്‌. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ളത്‌ ഒരു താത്കാലിക ഡോക്ടര്‍ മാത്രമാണ്‌. നിലവിലുള്ള തസ്തികകള്‍ നികത്തുന്നതിന്‌ പുറമെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ ഐ.പി വാര്‍ഡ്‌ ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടൂ. ആശുപത്രിയിലാവശ്യമായ കിടക്കകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ ഗ്രാമപഞ്ചാത്ത്‌ ഫണ്ട്‌ കണ്ടെത്തണമെന്ന ആരോഗ്യവകുപ്പിണ്റ്റെ നിര്‍ദ്ദേശമാണ്‌ ഐ.പി വാര്‍ഡ്‌ തുറക്കാനുള്ള മറ്റൊരു തടസം.

എന്തായാലും ഐ.പി വാര്‍ഡ്‌ തുറക്കാത്തതില്‍ പ്രദേശവാസികള്‍ക്ക്‌ വ്യാപകമായ പ്രധിഷേധമാണുള്ളത്‌. ഈ ആവശ്യം ഉന്നയിച്ച്‌ നട്ടുകാര്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക്‌ നിവേദനം കൊടുത്തിട്ടുമുണ്ട്‌.

ചാപ്പല്‍ കൂദാശ നടന്നു


പെരുമ്പാവൂറ്‍: പുല്ലുവഴിയില്‍ പുതുക്കിപ്പണിത മാര്‍ ഇഗ്നാത്തിയോസ്‌ തൃതീയണ്റ്റെ പേരിലുള്ള ചാപ്പലിണ്റ്റെ കൂദാശ മാത്യൂസ്‌ മാര്‍ അഫ്രേം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ പ്രദിക്ഷണം നടന്നു.

ഇന്ന്‌ (2.1.209)രാവിലെ എട്ടരയ്ക്ക്‌ കുര്യക്കോസ്‌ മാര്‍ യൌസേബിയോസ്‌ , ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തമാരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന ഉണ്ടാവും. തുടര്‍ന്ന്‌ പ്രസംഗം, പ്രദിക്ഷണം, നേര്‍ച്ചസദ്യ എന്നിവ നടക്കും.

യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു



പെരുമ്പാവൂറ്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ വെങ്ങോല മണ്ഡലം സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു.

പോഞ്ഞാശ്ശേരി തുരുത്തുന്‍മേല്‍ പരേതനായ മക്കാരിണ്റ്റെ മകന്‍ അലിയാര്‍ (27) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ 2-ന്‌ ഉറങ്ങിക്കിടക്കുമ്പോഴാണ്‌ സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കബറടക്കം നടത്തി.

അവിവാഹിതനാണ്‌. ഉമ്മ: താച്ചി. സഹോദരങ്ങള്‍: ബഷീര്‍, റഹിം, നസീറ, ഷൈല.

വര്‍ണം കലാസാംസ്കാരിക വേദി സെക്രട്ടറി കൂടിയായിരുന്ന അലിയാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ യു.ഡി.ഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസ്‌, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, മുന്‍ പെരുമ്പാവൂറ്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.